.
ഓണ്‍ലൈന്‍ മാഗസിന്‍ പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ കൂട്ടായ്‌മ www.pgpschools.blogspot.com"പുലാമന്തോള്‍ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ wisdomsolutionspml@gmail.com ലേക്ക് അയക്കുക ..പുലാമന്തോളിനെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരിക.

സാങ്കേതികം computer tips



 ഫയലുകള്‍ കൈമാറ്റം ചെയ്യാനും, സൂക്ഷിച്ച് വെയ്ക്കാനും സി.ഡികളേക്കാള്‍ സൗകര്യപ്രദമായ മാര്‍ഗ്ഗമാണല്ലോ പെന്‍ഡ്രൈവുകള്‍. ഒരു ജി.ബിയില്‍ തുടങ്ങിയ സ്റ്റോറേജ് ഇന്ന് 32 ജി.ബിയോളമെത്തിയിരിക്കുന്നു. വളരെ ചെറിയ വലുപ്പം മാത്രമുള്ള പെന്‍ഡ്രൈവുകള്‍ കംപ്യൂട്ടര്‍ സംബന്ധമായ ജോലികളില്‍ ഏറെ ഉപകാരപ്രദമാണ്.

കാര്യം ഉപകാരിയാണെങ്കിലും വൈറസ് ബാധയില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നു കൂടിയാണ് പെന്‍ഡ്രൈവുകള്‍. പലപ്പോഴും പെന്‍ഡ്രൈവ് ഉപയോഗിക്കുമ്പോള്‍ ചില ഫയലുകള്‍ ഹിഡന്‍ ആയിപ്പോകുന്നതായി ചിലര്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടാകും.
(സൈസ് നോക്കിയാൽ കാനിക്കുന്നുണ്ടാകും.) ഫയല്‍ പെന്‍ഡ്രൈവില്‍ കാണാത്തതിനാല്‍ ഇവ ഡെലീറ്റ് ചെയ്ത് പോയിരിക്കുമെന്നാണ് പലരും കരുതിയിട്ടുണ്ടാവുക. എന്നാല്‍ വൈറസ് മൂലം ഈ പ്രശ്നം ഉണ്ടാവാം. ഇങ്ങനെ കാണാതായ ഫയലുകള്‍ മറ്റ് പ്രോഗ്രാമുകള്‍ ഉപയോഗിച്ച് റിക്കവര്‍ ചെയ്യുന്നതിന് പകരം കമാന്‍ഡ് പ്രോംപ്റ്റ് ഉപയോഗിച്ച് വീണ്ടെടുക്കാനാവും.( പെന്‍ഡ്രൈവ് മാത്രമല്ല, മെമ്മറി കാർഡ്‌, External Hard Disk തുടങ്ങിയവയും ഇങ്ങനെ ചെയ്യാം.)

ഇതിന് ആദ്യം പെന്‍ഡ്രൈവ് കംപ്യൂട്ടറുമായി ബന്ധിപ്പിക്കുക.
കംപ്യൂട്ടറില്‍ പെന്‍ഡ്രൈവ് കണിക്കുന്നത് വരെ കാക്കുക.

ഏത് ഡ്രൈവ് ലെറ്ററാണ് പെന്‍ഡ്രൈവിന്റേത് എന്ന് മനസിലാക്കുക.
കമാന്‍ഡ് പ്രോംപ്റ്റ് തുറന്ന് അതില്‍ പെന്‍ഡ്രൈവിന്റെ ലെറ്റര്‍ ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.( D ആണെങ്കിൽ D: എന്ന് അടിക്കണം.)
അതിന് ശേഷം attrib -s -h /s /d *.* എന്ന് ടൈപ്പ് ചെയ്യുക.(-h,-s,/d,/s എന്നിവയുടെ ഇടയിൽ സ്പേസ് അടിക്കണം.)

ഇതിന് ശേഷം വീണ്ടും എന്റര്‍ അടിച്ച് അല്പം സമയം കഴിയുമ്പോള്‍ ഡ്രൈവ് ലെറ്റര്‍‌ അടുത്ത ലൈനില്‍ തെളിയും. അതിന് ശേഷം മൈ കംപ്യൂട്ടറില്‍ പെന്‍ഡ്രൈവ് ചെക്ക് ചെയ്യുക. അതില്‍ കാണാതായ ഫയലുകള്‍ കാണാനാവും.

No comments:

Post a Comment