.
ഓണ്‍ലൈന്‍ മാഗസിന്‍ പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ കൂട്ടായ്‌മ www.pgpschools.blogspot.com"പുലാമന്തോള്‍ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ wisdomsolutionspml@gmail.com ലേക്ക് അയക്കുക ..പുലാമന്തോളിനെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരിക.

പുരപ്പുറത്ത് വീഴുന്ന മഴ വെള്ളം കിണറിലേക്ക് ഇറക്കി വര്‍ഷം മുഴുവന്‍ ജലസമ്യദ്ധി....

കഴിഞ്ഞ വേനല്‍ മലപ്പുറത്തെ വല്ലാതെ ചുട്ടു പൊള്ളിച്ചു..ഒരിറ്റു വെള്ളത്തിനായി നാം നെട്ടോട്ടമോടി ..ഇറ്റിറ്റു വീഴുന്ന പൈപ്പിനു മുന്നില്‍ കുടങ്ങളും പാത്രങ്ങളും വരിവരിയായി വെച്ച് വെള്ളത്തിനായി വീട്ടമ്മമാര്‍ മണിക്കുറുകളോളം കാത്തിരുന്നു.. ഒടുവില്‍ കിട്ടിയ വെള്ളത്തിന്റെ ശുദ്ധി പോലും നോക്കാതെ നാം ഉപയോഗിച്ചു.. വൈകി എത്തിയെങ്കിലും ഇക്കുറി മഴക്കാലം
തിമര്‍ത്തു പൈതു.. നമ്മുടെ പാടങ്ങളും കിണറുകളും കുളങ്ങളും പുഴയും ......എല്ലാം നിറഞ്ഞു.. മഴ മുറിഞ്ഞ് വെയില്‍ പരന്നതോടെ വീണ്ടും വേനലിന്റെ കാടിന്യം നാം അനുഭവിക്കാന്‍ തുടങ്ങി.....പുരപ്പുറത്ത് വീഴുന്ന മഴവെള്ളം ശുദ്ധികരിച്ചു കിണട്ടിലെക്കിറക്കിയാല്‍ വേനലില്‍ ഇരട്ടിയായി കിണര്‍ നമുക്ക് വെള്ളം തിരിചു തരും.......
രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പുലാമന്തോള്‍ പഞ്ചായത്ത്‌ തുടക്കം കുറിച്ച മഴപ്പോലിമ പദ്ധതി യുടെ പ്രവര്‍ത്തനം വിവിധ വാര്‍ഡുകളില്‍ പുരോഗമിക്കുന്നു..
പുലാമന്തോള്‍ പഞ്ചായത്തിലെ മഴ പൊലിമ പദ്ധതി നടപ്പിലാക്കിയ വീടുകളില്‍ നിന്നും ഒരു വീട് ........
report& photo:- Rafeekha Thott

No comments:

Post a Comment