പൊതുവിവരങ്ങള്‍
ജില്ല |
:
| മലപ്പുറം |
ബ്ളോക്ക് |
:
| പെരിന്തല്‍മണ്ണ |
വിസ്തീര്‍ണ്ണം |
:
| 32.1 |
വാര്‍ഡുകളുടെ എണ്ണം |
:
| 20 |
ജനസംഖ്യ |
:
| 29603 |
പുരുഷന്മാര് |
:
| 14156 |
സ്ത്രീകള്‍ |
:
| 15447 |
ജനസാന്ദ്രത |
:
| 922 |
സ്ത്രീ : പുരുഷ അനുപാതം |
:
| 1091 |
മൊത്തം സാക്ഷരത |
:
| 88.98 |
സാക്ഷരത (പുരുഷന്മാര്) |
:
| 93 |
സാക്ഷരത (സ്ത്രീകള്‍) |
:
| 84.9 |
Source : Census data 2001 | ||
ജനപ്രതിനിധികള്‍
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
LSGI Election 2010 www.pgpschool.blogspot.com
|
പുലാമന്തോള്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി
പഞ്ചായത്തിലൂടെ
മലപ്പുറം ജില്ലയിലെ പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് 20.11.1961 ലെ ജി.ഒ (എം.എസ്)161)61(1) സര്‍ക്കാര്‍ ഉത്തരവനുസരിച്ച് 1962 ജനുവരി ഒന്നിന് നിലവില്‍ വന്നു. 32.15 ച.കി.മീ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ തെക്കുഭാഗത്ത് പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍, വിളയൂര്‍ പഞ്ചായത്തുകളും, വടക്ക് പുഴക്കാട്ടിരി, അങ്ങാടിപ്പുറം, മൂര്‍ക്കനാട് പഞ്ചായത്തുകളും, പടിഞ്ഞാറ് മൂര്‍ക്കനാട് പഞ്ചായത്തും, കിഴക്ക് ഏലംകുളം, അങ്ങാടിപ്പുറം പഞ്ചായത്തുകളും, പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയുമാണ്. സമ്പൂര്‍ണ്ണ ശുചിത്വത്തിനുള്ള നിര്‍മ്മല്‍ ഗ്രാമ പുരസ്ക്കാരം പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. 20 വാര്‍ഡുകളായി വിഭജിച്ച് കിടക്കുന്ന പഞ്ചായത്തില്‍ 18919 സ്ത്രീകളും 18751 പുരുഷന്മാരും ഉള്‍പ്പെടെ ആകെ 37670 പേരാണുള്ളത്. സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചിട്ടുള്ള പഞ്ചായത്താണ് പുലാമന്തോള്‍. കിഴക്ക്, തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലൂടെ ഒഴുകുന്ന കുന്തീനദിയും, ചീരിട്ടാമല, കരിമ്പന്‍ കുന്ന്, ചെറുകാട് കുന്ന്, കുഴിക്കാട് കുന്ന് തുടങ്ങി പന്ത്രണ്ടോളം കുന്നുകളും, മലകളും ഇവയൊക്കെ പഞ്ചായത്തിന്റെ പ്രകൃതിഭംഗി വര്‍ദ്ധിപ്പിക്കുന്നു. ഭൂപ്രകൃതി അനുസരിച്ച് ഇടനാടില്‍ ഉള്‍പ്പെടുന്ന പുലാമന്തോള്‍ പഞ്ചായത്തില്‍ കൃഷി ഒരു പ്രധാന വരുമാന മാര്‍ഗ്ഗമാണ്. നെല്ല്, തെങ്ങ്, റബ്ബര്‍, വാഴ, കവുങ്ങ്, മരച്ചീനി, കുരുമുളക്, പച്ചക്കറികള്എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കട്ടുപ്പാറ, പാലൂര് കനാലുകളാണ് പ്രധാന ജലസേചന സ്രോതസ്സുകള്‍. കൂടാതെ കുന്തിപ്പുഴയും, ഇരുപതോളം കുളങ്ങളും ജലസ്രോതസ്സിനായി ഉപയോഗിക്കുന്നുണ്ട്. പഞ്ചായത്തില്‍ ശുദ്ധജലലഭ്യതയ്ക്കായി 30 പൊതുകിണറുകളും, 257 പൊതുകുടിവെള്ള ടാപ്പുകളുംമുണ്ട്. പഞ്ചായത്തിന്റെ തെരുവ് വീഥികളെ രാത്രിയും യോഗ്യമാക്കുന്നതിനായി 425 തെരുവ് വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. പുലാമന്തോള്‍ പുളിക്കാവ് റോഡ്, പുലാമന്തോള്ഓണപ്പുട റോഡ്, പുലാമന്തോള്തിരുത്ത് റോഡ് തുടങ്ങി പതിനഞ്ചോളം റോഡുകള്‍ പഞ്ചായത്തില്‍ ഗതാഗതം സാധ്യമാക്കുന്നുണ്ട്. പുലാമന്തോള്പാലം, രാമുള്ളില് പാലം, വളപുരം പാലം തുടങ്ങി പത്തോളം പാലങ്ങളും ഇവിടുത്തെ ഗതാഗത വികസനത്തിന് തെളിവുകളാണ്. പഞ്ചായത്തിന്റെ മുഴുവന്‍ റോഡ് ഗതാഗതവും കേന്ദ്രീകരിച്ചിരിക്കുന്നത് പുലാമന്തോള്‍ ബസ് സ്റ്റാന്റിലാണ്. ചെറുകരയാണ് പഞ്ചായത്തിന് ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്. പഞ്ചായത്ത് നിവാസികള്‍ വിദേശയാത്രക്കായി ആശ്രയിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. ബേപ്പൂരാണ് പഞ്ചായത്തിന് ഏറ്റവും അടുത്തുള്ള തുറമുഖം. ചെമ്മലശ്ശേരിയിലെ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെ നിരവധി ഇടത്തരം ചെറുകിട വ്യവസായ യൂണിറ്റുകളാല്‍ സംപുഷ്ടമാണ് പഞ്ചായത്തിന്റെ വ്യാവസായികരംഗം. കൊപ്ര മില്ല്, മരം മില്ല്, അച്ചടി, ആയുര്‍വേദ മരുന്ന് നിര്‍മ്മാണം, അവല് മില്ല്, തീപ്പെട്ടി നിര്‍മ്മാണം, സോഡ, ശീതളപാനീയ നിര്‍മ്മാണം, നൂല്‍നൂല്‍പ്പ് കേന്ദ്രം, ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണം, ബീഡിതെറുപ്പ് തുടങ്ങി നൂറിലധികം വ്യവസായ യൂണിറ്റുകള്‍ പഞ്ചായത്തിലുണ്ട്. കൂടാതെ മണ്‍പാത്രനിര്‍മ്മാണം, പനമ്പുനെയ്ത്ത്, പപ്പട നിര്‍മ്മാണം, പണിയായുധ നിര്‍മ്മാണം, ഓലക്കുട നിര്‍മ്മാണം തുടങ്ങി പരമ്പരാഗത വ്യവസായങ്ങളും പഞ്ചായത്തില്‍ നല്ല രീതിയില്‍ നടന്ന് വരുന്നുണ്ട്. ഭാരത് പെട്രോളിയത്തിന്റെയും, ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെയും ഓരോ ബങ്കുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു മാവേലി സ്റ്റോറും, ഒരു നീതിസ്റ്റോറുമാണ് പഞ്ചായത്തിലെ പ്രധാന പൊതുവിതരണ കേന്ദ്രങ്ങള്‍. പുലാമന്തോള്‍ ജംഗ്ഷനും, പുലാമന്തോള്‍ ബസ് സ്റ്റാന്റിലെ ഷോപ്പിംഗ് കോംപ്ലക്സും പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളാണ്. പുലാമന്തോള്‍ അടയ്ക്കാ മാര്‍ക്കറ്റും, പൊതു മാര്‍ക്കറ്റും മറ്റ് രണ്ട് പ്രധാന വ്യാപാര സ്ഥലങ്ങളാണ്. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ പഞ്ചായത്തിലുണ്ട്. 15 അമ്പലങ്ങളും, 17 മുസ്ലീംപള്ളികളും, 2 ക്രിസ്ത്യന്‍ പള്ളികളും പഞ്ചായത്തിലുണ്ട്. ഈ ആരാധനാലയങ്ങളിലെ നേര്‍ച്ചകള്‍, ഉത്സവങ്ങള്‍, തിരുനാള്‍, പെരുനാള് തുടങ്ങി എല്ലാവിധ ആഘോഷങ്ങളും ജാതിമതഭേദമെന്യേ ജനങ്ങള്‍ ഒത്തുചേര്ന്നാഘോഷിക്കുന്നു. അഷ്ടവൈദ്യന്മാരായിരുന്ന പുലാമന്തോള്‍ ശങ്കരന് മൂസ്, തെക്കത്ത് കൃഷ്ണന് നായര്‍, ആയുര്‍വേദ ചികിത്സാരംഗത്ത് പ്രസസ്തരായിരുന്ന തിരുനാരായണപുരം കൃഷ്ണപിഷാരടി, പുലാമന്തോള്‍ ഗോവിന്ദന് വൈദ്യന്, സാഹിത്യകാരന് ചെറുകാട് ഗോവിന്ദപിഷാരടി, നാടകകാരന് റ്റി.പി.ഗോപാലന്, സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മലവട്ടത്ത് മുഹമ്മദ് ഹാജി തുടങ്ങിയവരൊക്കെ പഞ്ചായത്തിലെ മണ്മറഞ്ഞുപോയ പ്രശസ്ത വ്യക്തികളായിരുന്നു. ആയുര്‍വേദ വൈദ്യനും, കരകൌശല വിദഗ്ധനുമായ നീലകണ്ഠന് നമ്പൂതിരിപ്പാട്, സ്വാതന്ത്ര്യസമരസേനാനിയായ വാപ്പുട്ടി മാസ്റ്റര്‍ എന്നിവരൊക്കെ പഞ്ചായത്തിലെ ഇപ്പോഴത്തെ പ്രശസ്തരായ വ്യക്തികളാണ്. പാലൂര് അനശ്വര കലാസാംസ്ക്കാരികവേദി, പ്രിയദര്‍ശിനി കലാസാംസ്ക്കാരിക വേദി, ലൂയിസ് ഇലവല്‍ കള്‍ച്ചറല്‍ ക്ലബ്ബ്, പുലാമന്തോള്‍ പഞ്ചായത്ത് സാംസ്ക്കാരികനിലയം, കട്ടുപ്പാറ സമന്വയ കലാസാംസ്ക്കാരിക സമിതി, വളപുരം മമതാ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ്, സ്വാതി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്, പാലൂര് ഫ്രണ്ട്സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്, യുവധാര ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്, കെ.വി.രാമന് സ്മാരക ഗ്രന്ഥശാല, കട്ടുപ്പാറ സെയ്താലി സ്മാരക ഗ്രന്ഥശാല, മാലാപറമ്പ് പൊതുജനവായനശാല, കട്ടുപ്പാറ ഗൈഡന്‍സ് ലൈബ്രറി & റീഡിംഗ് റൂം തുടങ്ങിയവ പഞ്ചായത്തിന്റെ കലാകായിക സാംസ്ക്കാരിക പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനങ്ങളാണ്. ചെമ്മലശ്ശേരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രം, ചീരിട്ടാമല, കട്ടുപ്പാറ, വടക്കന്‍ പാലൂര്, മനങ്ങനാട്, മാലാപറമ്പ് എന്നീ സ്ഥലങ്ങളിലെ പ്രാഥമികാരോഗ്യ ഉപകേന്ദ്രങ്ങള്‍, പുലാമന്തോള്‍ ശാന്തിഹോസ്പിറ്റല്, ആയുര്‍വേദ ഡിസ്പെന്‍സറി എന്നിവയാണ് പഞ്ചായത്തിന്റെ ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങള്‍. 6 ഐ.പി.പി. കേന്ദ്രങ്ങളും പഞ്ചായത്തിലുണ്ട്. പുലാമന്തോള്‍ വ്യാപാരി വ്യവസായി ഏകോപനസമിതി, ശാന്തി ഹോസ്പിറ്റല്‍ എന്നിവരുടെ ആംബുലന്‍സ് സേവനവും പഞ്ചായത്തില്‍ ലഭിക്കുന്നുണ്ട്. മൃഗചികിത്സയ്ക്കായി ഗവണ്മെന്റിന്റെ കീഴിലുള്ള ഒരു മൃഗാശുപത്രിയും പഞ്ചായത്തിലെ ചിരടാമലയില് പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിന്റെ വിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ സര്ക്കാരേതരമേഖലകളിലായി 5 യു.പി. സ്കൂളുകളും, 7 എല്‍.പി. സ്കൂളുകളും, ഒരു ഹയര്‍സെക്കന്ററി സ്കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. ദേശസാല്‍കൃത ബാങ്കായ എസ്.ബി.റ്റി, സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് എന്നിവയുടെ ഓരോ ശാഖകള്‍ പഞ്ചായത്തിലുണ്ട്. സ്വകാര്യബാങ്കായ ഫെഡറല്‍ ബാങ്കും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. പുലാമന്തോള്‍ സര്‍വീസ് സഹകരണബാങ്ക്, കട്ടുപ്പാറ ജില്ലാ സഹകരണ ബാങ്ക്, പെരിന്തല്‍മണ്ണ അര്‍ബന്‍ സഹകരണബാങ്ക് പുലാമന്തോള്‍, പുലാമന്തോള്‍ പഞ്ചായത്ത് വനിതാ സഹകരണ സംഘം എന്നിവയാണ് ഇവിടുത്തെ സഹകരണമേഖലയിലെ പ്രധാന ബാങ്കിംഗ് സ്ഥാപനങ്ങള്‍. കല്ല്യാണം അതുപോലുള്ള മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്കായി സ്വകാര്യ ഉടമസ്ഥതയിലുള്ള രണ്ട് കല്ല്യാണമണ്ഡപങ്ങള് പുലാമന്തോള്‍, കട്ടുപ്പാറ എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. നിരവധി കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇവിടെയുണ്ട്. കട്ടുപ്പാറയിലാണ് വൈദ്യുതിബോര്‍ഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പുലാമന്തോള്‍, കുരുവമ്പലം വില്ലേജ് ഓഫീസുകള്‍ പുലാമന്തോളിലും, കട്ടുപ്പാറയിലുമായി സ്ഥിതി ചെയ്യുന്നു. പാലൂരാണ് കൃഷിഭവന് പ്രവര്‍ത്തിക്കുന്നത്. ടെലഫോണ്‍ എക്സ്ചേഞ്ച്, നാല് തപാലാഫീസുകള്, സബ് ട്രഷറി തുടങ്ങിയവയും പഞ്ചായത്തിലുണ്ട്.
പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ സ്കൂളുകൾ
- വൈ.എo .എൽ.പി സ്കൂൾ ചെമ്മല
- എ.എൽ .പി സ്കൂൾ , പാലൂർ
- എ.എo .എൽ.പി സ്കൂൾ , പാലൂർ
- എ.എൽ .പി സ്കൂൾ ,ചീരട്ടമല
- എ.എo .എൽ.പി സ്കൂൾ , ടി .എൻ .പുരം
- എ.എo .എൽ.പി സ്കൂൾ കുരുവമ്പലം
- സെന്റ് :ജോസഫ് എൽ.പി സ്കൂൾ, മലാപറമ്പ്
- എ.യു .പി. സ്കൂൾ,ചെമ്മല
- എ.യു .പി. സ്കൂൾ, പുലാമന്തോള്‍
- ജി .എo.യു .പി. സ്കൂൾ ,വളപുരം
- എ.എo.യു .പി. സ്കൂൾ, ചേലക്കാട്
- ജി .എച് .എസ് .എസ് . പുലാമന്തോള്‍
- അസ്സിസ്സി ബധിര വിദ്യാലയം .മലാപറമ്പ്
ഗ്രാമ ന്യായാലയയെ പറ്റി കണ്ടില്ല (കോടതി)
ReplyDelete