കതിരിടും പെണ്‍കരുത്ത്......
പുലാമന്തോള്‍: നെല്‍കൃഷി യെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രപദ്ധതിയായ മഹിളാ കിസാന്‍ സശക്ധീകരണ പരിയോജന പദ്ധതിയിലെ വനിതാ തൊഴിലാളികള്‍ക്കുള്ള യന്ത്ര പരിശീലനം മലപ്പുറം ജില്ലയില്‍ ആദ്യമായി പുലാമന്തോള്‍ പഞ്ചായത്തില്‍ ആരംഭിച്ചു. ഇന്ന് കാലത്ത് 9:30 ന് പാലൂര്‍ പാടത്ത് വെച്ച് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് പി. കെ. aboobacker ഹാജി ഉത്ഘാടനം ചെയ്തു . പഞ്ചായത് പ്രസിഡന്റ് എം. കെ..റഫീഖ അദ്യക്ഷത വഹിച്ചു..ഗ്രാമ പഞ്ചായത് വൈസ് പ്രസിഡന്റ് എം. അബൂബക്കെര്‍ ,സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.ഹൈദ്രസ് ഹാജി, എന്‍. കെ .സതി ,ടി. ജലജ, MKSP CEO -ചന്ദ്രബാബു , കൃഷിഓഫീസര്‍ ജ്യോതി ,പഞ്ചായത് സെക്രട്ടറി കെ.സിദ്ദിക്ക് ,ഉണ്ണികൃഷ്ണപണിക്കര്‍ എന്നിവര്‍ സംസാരിച്ചു...വടക്കാഞ്ചേരി ബ്ലോക്കിലെ ഗ്രീന്‍ ആര്‍മി യാണ് തൊഴിലുറപ്പ് പദ്ധതിയിലെ 60 വനിതകള്‍ക്ക് യന്ത്രപരിശിലനം നല്‍കുന്നത്...
കാര്‍ഷിക മേഘല അഭിവ്ര്തി പെടുത്തുന്നതിന്‍റെ ഭാഗമായി കേരളത്തില്‍ തുടങ്ങിയ ഗ്രീന്‍ ആര്‍മി പദ്ധതി..... വളപുരം സ്കൂള്‍ ഹൈ സ്കൂള്‍ ആയി ഉയര്‍ത്തുമെന്ന് മന്ത്രി .മഞ്ഞളാംകുഴി അലി:
പുലാമന്തോള്‍: വളപുരം ജി.യം.യു.പി സ്കൂള്‍ sss ഫുണ്ടില്‍ നിന്നും അനുവദിച്ച 41 ലക്ഷം രൂപ യുടെ പുനര്നിര്‍മ്മാന്നതിന്റെ ശിലസ്ഥപനകര്‍മം മന്ത്രി .മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു.വളപുരം സ്കൂള്‍ ഹൈ സ്കൂള്‍ ആയി ഉയര്‍ത്തുമെന്ന് ,പുനര്നിര്‍മ്മാനതിനു 70 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പ്രഖ്യാപിച്ചു.ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് m.k.rafeekha അദ്യക്ഷ വഹിച്ചു.ജില്ല പഞ്ചായത്ത് മെമ്പര്‍ സലിംകുരുവമ്പലം,ഡി.പി.ഒ.ഇബ്രാഹിം കുട്ടി,standing കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.ഹൈദ്രസ് ഹാജി ,മെമ്പര്‍മാരായ കെ.പി.കദീജ, saidalavi ഹാജി,ബി.പി.ഒ.സലാം മാസ്റ്റര്‍ ,h.m. sumangala ടീച്ചര്‍ ,പി.ടി.എ .പ്രസിഡന്റ് ഇസുദ്ധീന്‍,s.m.c. ചെയര്‍മാന്‍ സലാം, കെ.ടി.ജമാല്‍ മാസ്റ്റര്‍,വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍,രക്ഷിതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു
ഗ്യാസ് സബ്സിഡിക്കായി നിങ്ങളുടെ ആധാർ നമ്പർ ഗ്യാസ് കണക്ഷനുമായി എങ്ങനെ ബന്ധിപ്പിക്കാം?!

ഗ്യാസ് സബ്സിഡിക്കായി നിങ്ങളുടെ ആധാർ നമ്പർ ഗ്യാസ് കണക്ഷനുമായി എങ്ങനെ ബന്ധിപ്പിക്കാം?
ആവശ്യമുള്ള കാര്യങ്ങൾ:
1. നിങ്ങളുടെ ഗ്യാസ് കണക്ഷന്‍ നമ്പര്‍
2. ഇ-മെയില്‍ ID അല്ലെങ്കില്‍ മൊബൈല്‍ നമ്പർ..
3. ആധാര്‍ നമ്പര്‍
മേല്‍പ്പറഞ്ഞ വിവരങ്ങള്‍ പേജില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒരു പാസ്സ്‌വേര്‍ഡ് നിങ്ങളുടെ മോബൈലിലേക്കോ ഇ-മെയിലിലേക്കോ വരും. അത് കണ്‍ഫര്‍മേഷന്‍ പേജില്‍ ടൈപ്പ് ചെയ്തു കൊടുക്കുക. സംഗതി ഒക്കെ..
രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്:https://rasf.uidai.gov.in/seeding/User/ResidentSelfSeedingpds.aspx
A.U.P.School chemmala .... ഇതെന്‍റെ വിദ്ധ്യാലയം .... Shamsudheen Chemmalassery
A.U.P.School chemmala .... ഇതെന്‍റെ വിദ്ധ്യാലയം ....ഭുത കാലത്തിലൊന്നുംഎന്‍റെ സ്കൂളിന്നു ഇത്ര മൊഞ്ചു ണ്ടായിരുന്നില്ല അന്ന് ... ഇലപൊഴിഞ്ഞ ഈ മരചില്ലകള്‍ക്ക് താഴെ ഒരഞ്ചു വയസ്സുകാരന്‍റെ കുസ്രതിയും കുറുമ്പുമായിട്ടാണ് ആദ്യം പടിയിറങ്ങി ചെന്നത്.പിന്നെ യെപൊഴോ ജീവന്‍റെ ഭാഗമായി എന്‍റെ പ്രിയ സ്കൂള്. അരമതില്‍ കെട്ടിയ ക്ലാസ് റൂമിന്നുള്ളില്‍ വിണ്ടടര്‍ന്ന ചുമരുകള്‍കുള്ളില്‍ പെന്‍സില്‍ പൊട്ടു തിരുകിവച്ചിരുന്ന ആനല്ലനാളുകള്‍. .. പേരിന്നൊപ്പം ചൂരല്‍വടിയും ഓര്‍മയിലെത്തുന്ന ശിവരാമന്‍ മാഷ് . കഥ പറഞ്ഞു തന്നിരുന്ന വാര്യര്‍ മാഷ് ......ചരല്‍ വിരിച്ച ഈ മിറ്റത്ത് തട്ടിമറിഞ്ഞു വീണ നാളുകളില്‍ രക്തം പൊടിഞ്ഞ കാല്‍മുട്ടുകളില്‍ മരുന്ന് വെച്ച് തന്നും അറിവിന്‍റെ വാതയാനങ്ങള്‍ തുറന്നുതന്നും സ്നേഹത്തോടെ ഞങ്ങളെ പരിലാളിചു കാല യവനികക്കുള്ളില്‍ മറഞ്ഞ പ്രിയ ഗുരുനാഥന്‍ മാരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ..........
photo:- Adhil Km
photo:- Adhil Km
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
Subscribe to:
Posts (Atom)