.
ഓണ്‍ലൈന്‍ മാഗസിന്‍ പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ കൂട്ടായ്‌മ www.pgpschools.blogspot.com"പുലാമന്തോള്‍ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ wisdomsolutionspml@gmail.com ലേക്ക് അയക്കുക ..പുലാമന്തോളിനെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരിക.

പദ്ധതി നിര്‍വഹണം തുടങ്ങി



പുലാമന്തോള്‍ ഗ്രാമപഞ്ചായത്തില്‍ ഏപ്രില്‍ ഒന്നിനു തന്നെ പദ്ധതി നിര്‍വഹണം തുടങ്ങി


മലപ്പുറം : പുലാമന്തോള്‍ ഗ്രാമപഞ്ചായത്തില്‍ 2013-14 വാര്‍ഷിക പദ്ധതി നിര്‍വഹണം ഏപ്രില്‍ ഒന്നിനു തന്നെ തുടങ്ങി. വാര്‍ഷിക പദ്ധതിയിലെ 115 പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയിരുന്നു. 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള ഫുട്‌ബോള്‍ പരിശീലനമാണ് ആദ്യം തുടങ്ങിയ പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം പാലൂര്‍ ആലഞ്ചേരി മൈതാനിയില്‍ ജില്ലാ പഞ്ചായത്ത് അംഗം സലീം കുരുവമ്പലം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി കെ.സിദ്ദീഖ്, പഞ്ചായത്ത് അംഗങ്ങളായ കെ. ജമീല, പരീദ് ബാബു, പി.കെ ഖാലിദ്, കെ.പി ഖദീജ. റ്റി.പി ജയാനന്ദന്‍ പങ്കെടുത്തു. ആശ്രയ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കുള്ള ഭക്ഷണ വിതരണവും തുടങ്ങി. 
 
പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് 2012-13 വര്‍ഷത്തില്‍ 100 ശതമാനം പദ്ധതി വിഹിതവും മെയിന്റനന്‍സ് ഗ്രാന്റ് ചെലവഴിക്കുകയും 100 ശതമാനം നികുതി പിരിവ് പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. 2013 ലെ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ ഗൗരവ് ഗ്രാമസഭാ പുരസ്‌കാരവും പഞ്ചായത്ത് എംപവര്‍മെന്റ് ആന്റ് അക്കൗബിലിറ്റി ഇന്‍സെന്റീവ് സ്‌കീം അവാര്‍ഡ് (PEAIS) അവാര്‍ഡും ലഭിച്ചത് പുലാമന്തോള്‍ പഞ്ചായത്തിനാണ്.

No comments:

Post a Comment