.
ഓണ്‍ലൈന്‍ മാഗസിന്‍ പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ കൂട്ടായ്‌മ www.pgpschools.blogspot.com"പുലാമന്തോള്‍ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ wisdomsolutionspml@gmail.com ലേക്ക് അയക്കുക ..പുലാമന്തോളിനെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരിക.

സാങ്കേതികം computer tips



 ഫയലുകള്‍ കൈമാറ്റം ചെയ്യാനും, സൂക്ഷിച്ച് വെയ്ക്കാനും സി.ഡികളേക്കാള്‍ സൗകര്യപ്രദമായ മാര്‍ഗ്ഗമാണല്ലോ പെന്‍ഡ്രൈവുകള്‍. ഒരു ജി.ബിയില്‍ തുടങ്ങിയ സ്റ്റോറേജ് ഇന്ന് 32 ജി.ബിയോളമെത്തിയിരിക്കുന്നു. വളരെ ചെറിയ വലുപ്പം മാത്രമുള്ള പെന്‍ഡ്രൈവുകള്‍ കംപ്യൂട്ടര്‍ സംബന്ധമായ ജോലികളില്‍ ഏറെ ഉപകാരപ്രദമാണ്.

കാര്യം ഉപകാരിയാണെങ്കിലും വൈറസ് ബാധയില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നു കൂടിയാണ് പെന്‍ഡ്രൈവുകള്‍. പലപ്പോഴും പെന്‍ഡ്രൈവ് ഉപയോഗിക്കുമ്പോള്‍ ചില ഫയലുകള്‍ ഹിഡന്‍ ആയിപ്പോകുന്നതായി ചിലര്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടാകും.
(സൈസ് നോക്കിയാൽ കാനിക്കുന്നുണ്ടാകും.) ഫയല്‍ പെന്‍ഡ്രൈവില്‍ കാണാത്തതിനാല്‍ ഇവ ഡെലീറ്റ് ചെയ്ത് പോയിരിക്കുമെന്നാണ് പലരും കരുതിയിട്ടുണ്ടാവുക. എന്നാല്‍ വൈറസ് മൂലം ഈ പ്രശ്നം ഉണ്ടാവാം. ഇങ്ങനെ കാണാതായ ഫയലുകള്‍ മറ്റ് പ്രോഗ്രാമുകള്‍ ഉപയോഗിച്ച് റിക്കവര്‍ ചെയ്യുന്നതിന് പകരം കമാന്‍ഡ് പ്രോംപ്റ്റ് ഉപയോഗിച്ച് വീണ്ടെടുക്കാനാവും.( പെന്‍ഡ്രൈവ് മാത്രമല്ല, മെമ്മറി കാർഡ്‌, External Hard Disk തുടങ്ങിയവയും ഇങ്ങനെ ചെയ്യാം.)

ഇതിന് ആദ്യം പെന്‍ഡ്രൈവ് കംപ്യൂട്ടറുമായി ബന്ധിപ്പിക്കുക.
കംപ്യൂട്ടറില്‍ പെന്‍ഡ്രൈവ് കണിക്കുന്നത് വരെ കാക്കുക.

ഏത് ഡ്രൈവ് ലെറ്ററാണ് പെന്‍ഡ്രൈവിന്റേത് എന്ന് മനസിലാക്കുക.
കമാന്‍ഡ് പ്രോംപ്റ്റ് തുറന്ന് അതില്‍ പെന്‍ഡ്രൈവിന്റെ ലെറ്റര്‍ ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.( D ആണെങ്കിൽ D: എന്ന് അടിക്കണം.)
അതിന് ശേഷം attrib -s -h /s /d *.* എന്ന് ടൈപ്പ് ചെയ്യുക.(-h,-s,/d,/s എന്നിവയുടെ ഇടയിൽ സ്പേസ് അടിക്കണം.)

ഇതിന് ശേഷം വീണ്ടും എന്റര്‍ അടിച്ച് അല്പം സമയം കഴിയുമ്പോള്‍ ഡ്രൈവ് ലെറ്റര്‍‌ അടുത്ത ലൈനില്‍ തെളിയും. അതിന് ശേഷം മൈ കംപ്യൂട്ടറില്‍ പെന്‍ഡ്രൈവ് ചെക്ക് ചെയ്യുക. അതില്‍ കാണാതായ ഫയലുകള്‍ കാണാനാവും.

innu lokha vayojana dhinam .....

നമുക്ക് മുന്നേ നടന്നവര്‍ ... നമ്മുടെ ഈ നല്ല നാളുകള്‍ക്കു വേണ്ടി അവരുടെ നല്ല നാളുകള്‍ വേണ്ടെന്നു വെച്ചവര്‍ ..... വ്രദ്ധ സാദനങ്ങള്‍ പെരുകുന്ന ഈ കാല ഘട്ടത്തില്‍ 
വയോജനങ്ങള്‍ക്ക് വേണ്ടി നമുകെന്തു ചെയ്യാന്‍ കഴിയും ?

ഒക്ടോബര്‍ 1 ഇന്ന് ലോക വയോജനദിനം


ഒക്ടോബര്‍ 1
ഇന്ന് ലോക വയോജനദിനം
ആയുസ്സിന്‍റെ ഭൂരിഭാഗവും സ്വന്തം കുടുബത്തിന് വേണ്ടി അദ്വാനിച്ച് ജിവിതത്തിന്‍റെ സായം സന്ധ്യയില്‍ രോഗങ്ങളാലും മറ്റും പരസഹായം ആവിശ്യമായി വരുന്ന സമയത്ത് മക്കളും മറ്റു വേണ്ട പ്പെട്ടവരും നല്ല രീതിയില്‍ കഴിയുബോള്‍ തന്നെയും സഹായത്തിനു ആരുമില്ലാത്തവന്‍റെ അവസ്ഥ ദയനീയം ആണ്.വയോജനങ്ങള്‍ അവഗണിക്കപ്പെടെണ്ടവര്‍ അല്ലെന്നും ആദരിക്കപെടെണ്ടവര്‍ ആണെന്നും ഉള്ള ബോധം നമ്മളില്‍ ഉണ്ടാവണം,അവരുടെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കണം,അവര്‍ രോഗികള്‍ ആണെങ്കില്‍ അവരെ പരിപാലിക്കണം,ഇത്തരത്തിലുള്ള പ്രവത്തനങ്ങളിലൂടെ മാത്രമേ അവരോട് ഉള്ള കടമ നമുക്ക് നിര്‍വഹിക്കാന്‍ കഴിയു.ഫലത്തില്‍ അത് ഇന്നത്തെ യുവ തലമുറയ്ക്ക് വേണ്ടി തന്നെയാണ്,നമ്മളും നാളെ ഇ അവസ്ഥയില്‍ എത്തേണ്ടവര്‍ ആണല്ലോ..?
 — with Ex-Students Vhss Vallappuzha.

പുരപ്പുറത്ത് വീഴുന്ന മഴ വെള്ളം കിണറിലേക്ക് ഇറക്കി വര്‍ഷം മുഴുവന്‍ ജലസമ്യദ്ധി....

കഴിഞ്ഞ വേനല്‍ മലപ്പുറത്തെ വല്ലാതെ ചുട്ടു പൊള്ളിച്ചു..ഒരിറ്റു വെള്ളത്തിനായി നാം നെട്ടോട്ടമോടി ..ഇറ്റിറ്റു വീഴുന്ന പൈപ്പിനു മുന്നില്‍ കുടങ്ങളും പാത്രങ്ങളും വരിവരിയായി വെച്ച് വെള്ളത്തിനായി വീട്ടമ്മമാര്‍ മണിക്കുറുകളോളം കാത്തിരുന്നു.. ഒടുവില്‍ കിട്ടിയ വെള്ളത്തിന്റെ ശുദ്ധി പോലും നോക്കാതെ നാം ഉപയോഗിച്ചു.. വൈകി എത്തിയെങ്കിലും ഇക്കുറി മഴക്കാലം
തിമര്‍ത്തു പൈതു.. നമ്മുടെ പാടങ്ങളും കിണറുകളും കുളങ്ങളും പുഴയും ......എല്ലാം നിറഞ്ഞു.. മഴ മുറിഞ്ഞ് വെയില്‍ പരന്നതോടെ വീണ്ടും വേനലിന്റെ കാടിന്യം നാം അനുഭവിക്കാന്‍ തുടങ്ങി.....പുരപ്പുറത്ത് വീഴുന്ന മഴവെള്ളം ശുദ്ധികരിച്ചു കിണട്ടിലെക്കിറക്കിയാല്‍ വേനലില്‍ ഇരട്ടിയായി കിണര്‍ നമുക്ക് വെള്ളം തിരിചു തരും.......
രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പുലാമന്തോള്‍ പഞ്ചായത്ത്‌ തുടക്കം കുറിച്ച മഴപ്പോലിമ പദ്ധതി യുടെ പ്രവര്‍ത്തനം വിവിധ വാര്‍ഡുകളില്‍ പുരോഗമിക്കുന്നു..
പുലാമന്തോള്‍ പഞ്ചായത്തിലെ മഴ പൊലിമ പദ്ധതി നടപ്പിലാക്കിയ വീടുകളില്‍ നിന്നും ഒരു വീട് ........
report& photo:- Rafeekha Thott

" പട്ടം " ഷോര്‍ട്ട് ഫിലിം


ജി .എച് .എസ് .എസ് . പുലാമന്തോള്‍, വിദ്യാര്‍ത്ഥികള്‍ " പട്ടം " ഷോര്‍ട്ട് ഫിലിം ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു.

‘ഐ ഹാവ് എ ഡ്രീം’ പ്രസംഗം നടത്തുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങ്......

 ‘അമേരിക്കന്‍ ഗാന്ധി’ 
പതിനെട്ടുമിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു പ്രസംഗത്തിന് അമ്പതാണ്ട് തികയുന്നു.
അടിമകളുടെയും ഉടമകളുടെയും മക്കള്‍ സാഹോദര്യത്തിന്‍െറ പന്തിയില്‍ ഒരുമിച്ചിരിക്കുന്ന 
ദിനത്തെക്കുറിച്ചുള്ള സ്വപ്നമായിരുന്നു അത്.

കതിരിടും പെണ്‍കരുത്ത്......

പുലാമന്തോള്‍: നെല്‍കൃഷി യെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രപദ്ധതിയായ മഹിളാ കിസാന്‍ സശക്ധീകരണ പരിയോജന പദ്ധതിയിലെ വനിതാ തൊഴിലാളികള്‍ക്കുള്ള യന്ത്ര പരിശീലനം മലപ്പുറം ജില്ലയില്‍ ആദ്യമായി പുലാമന്തോള്‍ പഞ്ചായത്തില്‍ ആരംഭിച്ചു. ഇന്ന് കാലത്ത് 9:30 ന് പാലൂര്‍ പാടത്ത് വെച്ച് പെരിന്തല്‍മണ്ണ ബ്ലോക്ക്‌ പഞ്ചായത് പ്രസിഡന്റ്‌ പി. കെ. aboobacker ഹാജി ഉത്ഘാടനം ചെയ്തു . പഞ്ചായത് പ്രസിഡന്റ്‌ എം. കെ..റഫീഖ അദ്യക്ഷത വഹിച്ചു..ഗ്രാമ പഞ്ചായത് വൈസ് പ്രസിഡന്റ്‌ എം. അബൂബക്കെര്‍ ,സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.ഹൈദ്രസ് ഹാജി, എന്‍. കെ .സതി ,ടി. ജലജ, MKSP CEO -ചന്ദ്രബാബു , കൃഷിഓഫീസര്‍ ജ്യോതി ,പഞ്ചായത് സെക്രട്ടറി കെ.സിദ്ദിക്ക് ,ഉണ്ണികൃഷ്ണപണിക്കര്‍ എന്നിവര്‍ സംസാരിച്ചു...വടക്കാഞ്ചേരി ബ്ലോക്കിലെ ഗ്രീന്‍ ആര്‍മി യാണ് തൊഴിലുറപ്പ് പദ്ധതിയിലെ 60 വനിതകള്‍ക്ക് യന്ത്രപരിശിലനം നല്‍കുന്നത്...
കാര്‍ഷിക മേഘല അഭിവ്ര്തി പെടുത്തുന്നതിന്‍റെ ഭാഗമായി കേരളത്തില്‍ തുടങ്ങിയ ഗ്രീന്‍ ആര്‍മി പദ്ധതി..... 

വളപുരം സ്കൂള്‍ ഹൈ സ്കൂള്‍ ആയി ഉയര്‍ത്തുമെന്ന് മന്ത്രി .മഞ്ഞളാംകുഴി അലി:


പുലാമന്തോള്‍: വളപുരം ജി.യം.യു.പി സ്കൂള്‍ sss ഫുണ്ടില്‍ നിന്നും അനുവദിച്ച 41 ലക്ഷം രൂപ യുടെ പുനര്നിര്‍മ്മാന്നതിന്റെ ശിലസ്ഥപനകര്‍മം മന്ത്രി .മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു.വളപുരം സ്കൂള്‍ ഹൈ സ്കൂള്‍ ആയി ഉയര്‍ത്തുമെന്ന് ,പുനര്നിര്‍മ്മാനതിനു 70 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പ്രഖ്യാപിച്ചു.ചടങ്ങില്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ m.k.rafeekha അദ്യക്ഷ വഹിച്ചു.ജില്ല പഞ്ചായത്ത്‌ മെമ്പര്‍ സലിംകുരുവമ്പലം,ഡി.പി.ഒ.ഇബ്രാഹിം കുട്ടി,standing കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.ഹൈദ്രസ് ഹാജി ,മെമ്പര്‍മാരായ കെ.പി.കദീജ, saidalavi ഹാജി,ബി.പി.ഒ.സലാം മാസ്റ്റര്‍ ,h.m. sumangala ടീച്ചര്‍ ,പി.ടി.എ .പ്രസിഡന്റ്‌ ഇസുദ്ധീന്‍,s.m.c. ചെയര്‍മാന്‍ സലാം, കെ.ടി.ജമാല്‍ മാസ്റ്റര്‍,വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍,രക്ഷിതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു
 

ഗ്യാസ് സബ്സിഡിക്കായി നിങ്ങളുടെ ആധാർ നമ്പർ ഗ്യാസ് കണക്ഷനുമായി എങ്ങനെ ബന്ധിപ്പിക്കാം?!

                  
ഗ്യാസ് സബ്സിഡിക്കായി നിങ്ങളുടെ ആധാർ നമ്പർ ഗ്യാസ് കണക്ഷനുമായി എങ്ങനെ ബന്ധിപ്പിക്കാം?
ആവശ്യമുള്ള കാര്യങ്ങൾ:
1. നിങ്ങളുടെ ഗ്യാസ് കണക്ഷന്‍ നമ്പര്‍
2. ഇ-മെയില്‍ ID അല്ലെങ്കില്‍ മൊബൈല്‍ നമ്പർ..
3. ആധാര്‍ നമ്പര്‍ 
മേല്‍പ്പറഞ്ഞ വിവരങ്ങള്‍ പേജില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒരു പാസ്സ്‌വേര്‍ഡ്‌ നിങ്ങളുടെ മോബൈലിലേക്കോ ഇ-മെയിലിലേക്കോ വരും. അത് കണ്‍ഫര്‍മേഷന്‍ പേജില്‍ ടൈപ്പ് ചെയ്തു കൊടുക്കുക. സംഗതി ഒക്കെ..
രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്:https://rasf.uidai.gov.in/seeding/User/ResidentSelfSeedingpds.aspx

ബ്രയിന്‍ ട്യൂമറിനുള്ള ആയുര്‍വേദ യൂണിറ്റിന്‍റെ ഉദ്ഘാടനം

ബ്രയിന്‍ ട്യൂമറിനുള്ള ആയുര്‍വേദ യൂണിറ്റിന്‍റെ ഉദ്ഘാടനം
ശനിയാഴ്ച രാവിലെ 10 മണിക്ക് ജി.എച്ച്.എസ്.എസ് പുലാമന്തോള്‍

A.U.P.School chemmala .... ഇതെന്‍റെ വിദ്ധ്യാലയം .... Shamsudheen Chemmalassery



A.U.P.School chemmala .... ഇതെന്‍റെ വിദ്ധ്യാലയം ....ഭുത കാലത്തിലൊന്നുംഎന്‍റെ സ്കൂളിന്നു ഇത്ര മൊഞ്ചു ണ്ടായിരുന്നില്ല അന്ന് ... ഇലപൊഴിഞ്ഞ ഈ മരചില്ലകള്‍ക്ക് താഴെ ഒരഞ്ചു വയസ്സുകാരന്‍റെ കുസ്രതിയും കുറുമ്പുമായിട്ടാണ് ആദ്യം പടിയിറങ്ങി ചെന്നത്.പിന്നെ യെപൊഴോ ജീവന്‍റെ ഭാഗമായി എന്‍റെ പ്രിയ സ്കൂള്. അരമതില്‍ കെട്ടിയ ക്ലാസ് റൂമിന്നുള്ളില്‍ വിണ്ടടര്‍ന്ന ചുമരുകള്‍കുള്ളില്‍ പെന്‍സില്‍ പൊട്ടു തിരുകിവച്ചിരുന്ന ആനല്ലനാളുകള്‍. .. പേരിന്നൊപ്പം ചൂരല്‍വടിയും ഓര്‍മയിലെത്തുന്ന ശിവരാമന്‍ മാഷ് . കഥ പറഞ്ഞു തന്നിരുന്ന വാര്യര്‍ മാഷ് ......ചരല്‍ വിരിച്ച ഈ മിറ്റത്ത്‌ തട്ടിമറിഞ്ഞു വീണ നാളുകളില്‍ രക്തം പൊടിഞ്ഞ കാല്‍മുട്ടുകളില്‍ മരുന്ന് വെച്ച് തന്നും അറിവിന്‍റെ വാതയാനങ്ങള്‍ തുറന്നുതന്നും സ്നേഹത്തോടെ ഞങ്ങളെ പരിലാളിചു കാല യവനികക്കുള്ളില്‍ മറഞ്ഞ പ്രിയ ഗുരുനാഥന്‍ മാരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ..........
photo:- Adhil Km

ഇന്ത്യയുടെ സ്വാതന്ത്ര്യസമരം

 

          ബ്രിട്ടൻഫ്രാൻസ്പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലെ കോളനിഭരണത്തിനെതിരെ ഇന്ത്യക്കാർ നടത്തിയ സമരങ്ങൾക്ക് പൊതുവിൽ പറയുന്ന പേരാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം1700-കളുടെ തുടക്കത്തിൽ തന്നെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആരംഭം കാണാം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാമ്രാജ്യവ്യാപനം തുടങ്ങുന്ന കാലത്തായിരുന്നു ഇത്. 1800-കളിലെ മുഖ്യധാരാ സ്വാതന്ത്ര്യസമരത്തിന്റെ ചുക്കാൻ പിടിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു. ആദ്യകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പ്രധാന മിതവാദിനേതാക്കളുടെ ആവശ്യം ബ്രിട്ടീഷ് കോമൺ‌വെൽത്തിൽ ഇന്ത്യയ്ക്ക് ഡൊമീനിയൻ പദവി വേണമെന്നായിരുന്നു. 1900-കളുടെ ആരംഭത്തിൽ ശ്രീ അരബിന്ദോലാൽ-ബാൽ-പാൽ തുടങ്ങിയവർ ആവശ്യപ്പെട്ട രീതിയിലുള്ള രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടി കൂടുതൽ വിപ്ലവകരമായ ഒരു മാറ്റം ഉണ്ടായി. 1900-കളുടെ ആദ്യ ദശകങ്ങളിൽ തീവ്രവാദദേശീയതയും ഉടലെടുത്തു. 1857-ലെ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരം മുതൽക്കാണ് ഇന്ത്യയിൽ സ്വാതന്ത്ര്യപ്രസ്ഥാനങ്ങൾ ശക്തി പ്രാപിച്ചത്[2][3]. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസുംഗാന്ധിജിയും മറ്റും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്കെത്തിയത് സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തുകയുണ്ടായി. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കോൺഗ്രസ്, മഹാത്മാ ഗാന്ധി നേതൃത്വം നൽകിയപൊതു നിസ്സഹകരണംഅഹിംസാ മാർഗ്ഗത്തിലുള്ള സമരം, തുടങ്ങിയ ആശയങ്ങളെ സ്വീകരിച്ചു. സുഭാഷ് ചന്ദ്രബോസിനെപ്പോലെയുള്ള മറ്റു ചില നേതാക്കന്മാർ പിൽക്കാലത്ത് സ്വാതന്ത്ര്യസമരത്തിൽ തീവ്രവാദപരമായ ഒരു സമീപനം സ്വീകരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് നേതൃത്വം നൽകിയഐ.എൻ.എ. പോലെയുള്ള പ്രസ്ഥാനങ്ങളും ഗാന്ധിജി നേതൃത്വം നൽകിയ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവും അവയുടെ ഉന്നതിയിലെത്തി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടായ മുംബൈ ലഹള, ഐ.എൻ.എ-യുടെ റെഡ് ഫോർട്ട് വിചാരണ, തുടങ്ങിയ സംഭവവികാസങ്ങളും ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യത്തിനു ആക്കം കൂട്ടി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അവസാനത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു സ്വാതന്ത്ര്യം ലഭിച്ചു. ഇന്ത്യപാകിസ്താൻ എന്നീ രാജ്യങ്ങൾ 1947 ആഗസ്റ്റിൽ രൂപീകൃതമായി.

സന്പൂര്‍ണ്ണ വ്യൈുതീകരണം

 പുലാമന്തോള്‍ ഗ്രാമ പഞ്ചായത്ത്   സന്പൂര്‍ണ്ണ വ്യൈുതീകരണം

സൗജന്യ നിയമ സഹായ ക്ലിനിക്ക്

  പുലാമന്തോള്‍ ഗ്രാമ പഞ്ചായത്ത് സൗജന്യ നിയമ സഹായ  ക്ലിനിക്ക് 

ആരോഗ്യ സുരക്ഷ ഇന്‍ഷൂറന്‍സ് പദ്ധതി

പുലാമന്തോള്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സുരക്ഷ ഇന്‍ഷൂറന്‍സ് പദ്ധതി contact:9496047882

കാര്‍ഗില്‍ വിജയദിനം ജൂലൈ 26



    കശ്മീരിലെ  കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സായുധപോരാട്ടത്തെയാണ് കാർഗിൽ യുദ്ധം അഥവാ കാർഗിൽ പോരാട്ടം, എന്നു വിളിക്കുന്നത്. കാശ്മീരിൽ ഇന്ത്യയും പാകിസ്താനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന അതിർത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീർ തീവ്രവാ‍ദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്. പാകിസ്താൻ ആദ്യം യുദ്ധം കശ്മീർ കലാപകാരികളുടെ സൃഷ്ടിയാണെന്നു പറഞ്ഞിരുന്നെങ്കിലും ജീവഹാനിയും അപകടങ്ങളും സംഭവിച്ചവരുടെ പട്ടികയും പാകിസ്താൻ പ്രധാനമന്ത്രിയുടേയും പട്ടാള മേധാവിയുടേയും പിന്നീടുള്ള പ്രസ്താവനകളും പാകിസ്താന്റെ അർദ്ധസൈനിക വിഭാഗങ്ങളുടെ യുദ്ധത്തിലെ പങ്ക് വെളിവാക്കി[11]. ഇന്ത്യൻ വായുസേനയുടെ പിൻബലത്തോടെ ഇന്ത്യൻ കരസേനനടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്രകേന്ദ്രങ്ങളുടെ സമ്മർദ്ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാൻ പാകിസ്താനെ നിർബന്ധിതമാക്കി.സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയർന്ന മേഖലയിലാണ് ഈ യുദ്ധം നടന്നത്. ഉയർന്ന മലനിരകൾ പോരാട്ടത്തിനു ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. ഇരു രാജ്യങ്ങളും ആണവായുധങ്ങൾ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു ഇത്. ‌രണ്ടു രാജ്യങ്ങളിലും കടുത്ത സമ്മർദ്ദം സൃഷ്ടിച്ച ഈ യുദ്ധത്തിന്റെ ഫലമായി ഇന്ത്യ യുദ്ധോപകരണങ്ങൾക്കായി ഏറെ പണം ചിലവിടാൻ തുടങ്ങി, പാകിസ്താനിലാകട്ടെ യുദ്ധം സർക്കാരിന്റേയും സാമ്പത്തികാവസ്ഥയുടേയും സ്ഥിരതയെ ബാധിച്ചു. സംഭവത്തെത്തുടർന്ന് 1999 ഒക്ടോബർ 12-നു പാകിസ്താൻ പട്ടാളമേധാവി പർവേസ് മുഷാറഫ്പട്ടാള വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തു.Courtesy:വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള പ്രതിനിധി സംഘം ദക്ഷിണാഫ്രിക്കയിൽ


കേരള പ്രതിനിധി സംഘം ദക്ഷിണാഫ്രിക്കയിൽ . നഗര സഭ അദ്ധ്യക്ഷന്‍മാരായ കെ.പി.എം. മുസ്തഫ (മലപ്പുറം), ആര്യാടന്‍ ഷൗക്കത്ത്(നിലന്പൂര്‍), പഞ്ചായത്ത് പ്രസിഡന്‍റുമാരായ എം.എ ജോണ്‍ (ചോറ്റാനിക്കര),എം.കെ റഫീഖ (പുലാമന്തോള്‍) തദ്ദേശ സ്വയംഭരണ സെക്രട്ടറി രാജന്‍ കോബ്ര ഖഡെ,
കില ഡയറക്ടര്‍ ഡോ. ബാലന്‍, സംസ്ഥാന ഓഡിറ്റ് ഓഫീസര്‍ എ.എസ്. ദിവാകരന്‍ പിള്ള,ഇന്‍ഫര്‍മേഷന്‍ കേരല മിഷനിലെ ഡപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്‍ ബഷീര്‍, ലോക ബാങ്ക്ഫൈനാന്‍ഷ്യല്‍ മോനേജ്മെന്‍റ് സ്പ്യെലിസ്റ്റ് ആര്‍.ജയചന്ദ്ര നാഥ്, എന്നിവരാണ് സംഘത്തില്‍ ഉള്ളത് .26 ന് മടങ്ങിയെത്തും. തുടര്‍ന്ന് ദക്ഷിണാഫ്രിക്ക സംഘം കേരളത്തിലെത്തും

എം.കെ റഫീഖ ദക്ഷിണാഫ്രിക്ക സന്ദര്‍ശിക്കും.


സൗത്ത് ടു സൗത്ത് ലോക ബാങ്ക് ആശയ വിനിമയ പരിപാടിയില്‍ മന്ത്രി എം.കെ .മുനീറിന്‍റെ നേതൃത്വത്തില്‍ പത്തംഗ സംഘം ദക്ഷിണാഫ്രിക്ക സന്ദര്‍ശിക്കും.നഗര സഭ അദ്ധ്യക്ഷന്‍മാരായ കെ.പി.എം. മുസ്തഫ (മലപ്പുറം), ആര്യാടന്‍ ഷൗക്കത്ത്(നിലന്പൂര്‍), പഞ്ചായത്ത് പ്രസിഡന്‍റുമാരായ എം.എ ജോണ്‍ (ചോറ്റാനിക്കര),എം.കെ റഫീഖ (പുലാമന്തോള്‍) തദ്ദേശ സ്വയംഭരണ സെക്രട്ടറി രാജന്‍ കോബ്ര ഖഡെ,
കില ഡയറക്ടര്‍ ഡോ. ബാലന്‍, സംസ്ഥാന ഓഡിറ്റ് ഓഫീസര്‍ എ.എസ്. ദിവാകരന്‍ പിള്ള,ഇന്‍ഫര്‍മേഷന്‍ കേരല മിഷനിലെ ഡപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്‍ ബഷീര്‍, ലോക ബാങ്ക്ഫൈനാന്‍ഷ്യല്‍ മോനേജ്മെന്‍റ് സ്പ്യെലിസ്റ്റ് ആര്‍.ജയചന്ദ്ര നാഥ്, എന്നിവരാണ് സംഘത്തില്‍ മറ്റുള്ളവര്‍ .19ന് പുറപ്പെട്ട് 26 ന് മടങ്ങിയെത്തും. തുടര്‍ന്ന് ദക്ഷിണാഫ്രിക്ക സംഘം കേരളത്തിലെത്തും .

വെളിച്ചത്തിന്‍റെ വഴി തെളിച്ച് യുവ കൂട്ടായ്മ


ഗ്രാമത്തില്‍ 25 തെരുവു വിളക്കുകള്‍ സ്ഥാപിച്ച് യുവ കൂട്ടായ്മയുടെ മാതൃക പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായി. കൊളത്തൂര്‍ ന്യൂ സ്റ്റാര്‍ കള്‍ച്ചര്‍ സെന്‍റര്‍ പ്രവര്‍ത്തകരാണ് വെളിച്ചത്തിന്‍റെ വഴിതെളിച്ച് വേറിട്ട പ്രവര്‍ത്തനം കാഴ്ചവച്ചത്. പുലാമന്തോള്‍ പഞ്ചായത്തിലെ ഓണപ്പുട ഗ്രാമത്തിലൂടെ കടന്നുപോകുന്ന 25 വ്യൈുതി കാലുകളിലാണ് ഇനി പുതിയ വിളക്കുകല്‍ പ്രകാശിക്കുക.പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ റഫീഖ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.കെ സിദ്ദീഖ്, കെ.ടി.ഫുളൈല്‍, ടി.പി. മുഹമ്മദലി, പി.തൗഫീഖ് എന്നിവര്‍ പ്രസംഗിച്ചു.

കെ. സിദ്ദിഖ് ഏറ്റവും മികച്ച സെക്രട്ടറി

സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കുള്ള ഉപഹാരം മന്ത്രി മഞ്ഞളാം കുഴി അലിയില്‍ നിന്നും പുലാമന്തോള്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. സിദ്ദിഖ് ഏറ്റുവാങ്ങുന്നു.

ന്യൂ ഫാസ്ക് മികച്ച ക്ലബ്


പുലാമന്തോള്‍ പഞ്ചായത്തിലെ  മികച്ച സാമൂഹിക പ്രവർത്തനം നടത്തിയ മികച്ച ക്ലബിനുള്ള അവാർഡ്‌ കട്ടുപ്പറ  ന്യൂ ഫാസ്ക് ക്ലബ്   പ്രദിനിധി എറ്റുവാങ്ങുന്നു .

പദ്ധതി നിര്‍വഹണം തുടങ്ങി



പുലാമന്തോള്‍ ഗ്രാമപഞ്ചായത്തില്‍ ഏപ്രില്‍ ഒന്നിനു തന്നെ പദ്ധതി നിര്‍വഹണം തുടങ്ങി


മലപ്പുറം : പുലാമന്തോള്‍ ഗ്രാമപഞ്ചായത്തില്‍ 2013-14 വാര്‍ഷിക പദ്ധതി നിര്‍വഹണം ഏപ്രില്‍ ഒന്നിനു തന്നെ തുടങ്ങി. വാര്‍ഷിക പദ്ധതിയിലെ 115 പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയിരുന്നു. 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള ഫുട്‌ബോള്‍ പരിശീലനമാണ് ആദ്യം തുടങ്ങിയ പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം പാലൂര്‍ ആലഞ്ചേരി മൈതാനിയില്‍ ജില്ലാ പഞ്ചായത്ത് അംഗം സലീം കുരുവമ്പലം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി കെ.സിദ്ദീഖ്, പഞ്ചായത്ത് അംഗങ്ങളായ കെ. ജമീല, പരീദ് ബാബു, പി.കെ ഖാലിദ്, കെ.പി ഖദീജ. റ്റി.പി ജയാനന്ദന്‍ പങ്കെടുത്തു. ആശ്രയ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കുള്ള ഭക്ഷണ വിതരണവും തുടങ്ങി. 
 
പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് 2012-13 വര്‍ഷത്തില്‍ 100 ശതമാനം പദ്ധതി വിഹിതവും മെയിന്റനന്‍സ് ഗ്രാന്റ് ചെലവഴിക്കുകയും 100 ശതമാനം നികുതി പിരിവ് പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. 2013 ലെ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ ഗൗരവ് ഗ്രാമസഭാ പുരസ്‌കാരവും പഞ്ചായത്ത് എംപവര്‍മെന്റ് ആന്റ് അക്കൗബിലിറ്റി ഇന്‍സെന്റീവ് സ്‌കീം അവാര്‍ഡ് (PEAIS) അവാര്‍ഡും ലഭിച്ചത് പുലാമന്തോള്‍ പഞ്ചായത്തിനാണ്.

ഗ്രാമ സഭ 13.7.2013 AUP School ചെമ്മല

പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത്  ഗ്രാമ സഭ

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ




ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഈ വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 1O വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് വേണ്ടി അപേക്ഷിക്കാന്‍ കഴിയുക. അപേക്ഷകര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം. അപേക്ഷകരുടെ കുടുംബാംഗങ്ങളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാകരുതെന്ന് നിബന്ധനയുണ്ട്. മാത്രമല്ല, അപേക്ഷകരുടെ കുടുംബാംഗങ്ങളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാകരുതെന്നും നിബന്ധനയുണ്ട്. അപേക്ഷകര്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല. 2013 ജൂലൈ 1 മുതല്‍ ജൂലൈ 31 വരെ അപേക്ഷിക്കാം.N2/22494/13/DPI എന്ന നമ്പറിലുള്ള അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. വരുമാനം, മതം എന്നിവയെ സംബന്ധിക്കുന്ന സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി. കുട്ടികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ് സൈറ്റിലേക്ക് സ്ക്കൂളുകളില്‍ നിന്നു ഡാറ്റാ എന്‍ട്രി നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനേയും കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.
അപേക്ഷ എങ്ങനെ?

  • കേരളത്തിലെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
  • സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകരിച്ച അണ്‍ എയ്ഡഡ്/അഫിലിയേഷനുള്ള CBSE/ICSE സ്ക്കൂളുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
  • കഴിഞ്ഞ അധ്യയനവര്‍ഷത്തെ വാര്‍ഷികപരീക്ഷയില്‍ അപേക്ഷകര്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം. എന്നാല്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് അപേക്ഷകരെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല.
  • അപേക്ഷകരുടെ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
  • അപേക്ഷയോടൊപ്പം മതമോ വരുമാനമോ തെളിയിക്കുന്നതിനായി വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റോ മുദ്രപത്രങ്ങളോ ആവശ്യമില്ല.
  • രക്ഷകര്‍ത്താക്കള്‍ വരുമാനം സംബന്ധിച്ച് അപേക്ഷാഫോമില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ മതി. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, ഉദ്യോഗമുള്ളവര്‍ അതാത് സ്ഥാപനം നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റുമാണ് നല്‍കേണ്ടത്.
  • പുതുതായി അപേക്ഷിക്കുന്നവര്‍ അപേക്ഷയിലെ Fresh കോളവും കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷയിലെ Renewal കോളവും ടിക് ചെയ്യണം.
  • ഒരു കുടുംബത്തില്‍ നിന്നും 2 വിദ്യാര്‍ത്ഥികള്‍ക്കേ അര്‍ഹതയുള്ളൂ.

അപേക്ഷകള്‍ സ്ക്കൂളില്‍ സ്വീകരിക്കുമ്പോള്‍
  • കുട്ടിക്ക് അപേക്ഷ പൂരിപ്പിക്കുന്നതിന് സഹായം ആവശ്യമാണെങ്കില്‍ അധ്യാപകര്‍ സഹായിക്കേണ്ടതാണ്.
  • അപേക്ഷകരുടെ വരുമാനം, മതം, മാര്‍ക്ക്/ഗ്രേഡ് എന്നിവ ഉറപ്പുവരുത്തേണ്ടതാണ്. മറ്റൊരു വിദ്യാലയത്തില്‍ നിന്നും ഈ വര്‍ഷം സ്ക്കൂളിലെത്തിയ വിദ്യാര്‍ത്ഥിയാണ് അപേക്ഷകനെങ്കില്‍ നേരത്തേ പഠിച്ചിരുന്ന വിദ്യാലയത്തില്‍ നിന്നും വാങ്ങുന്ന സര്‍ട്ടിഫിക്കറ്റുമായി ഒത്തു നോക്കിയിരിക്കണം.
  • അപേക്ഷയ്ക്ക് രണ്ട് പാര്‍ട്ടുകളുണ്ട്. ആദ്യ പാര്‍ട്ട് അപേക്ഷകനു വേണ്ടിയുള്ളതും രണ്ടാമത്തെ പാര്‍ട്ട് സ്ക്കൂള്‍ അധികാരികള്‍ പൂരിപ്പിക്കേണ്ടതുമാണ്. അപേക്ഷയുടെ ആദ്യ പാര്‍ട്ടില്‍ Fresh/Renewalസ്റ്റാറ്റസ്, ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ടെങ്കില്‍ അതിലുള്ള യു.ഐ.ഡി നമ്പര്‍, എന്നിവ നിശ്ചിത കോളങ്ങളില്‍ ഉണ്ടോയെന്ന് ഉറപ്പു വരുത്തണം.
  • Renewal അപേക്ഷയാണെങ്കില്‍ കുട്ടിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിന്റേയോ അല്ലെങ്കില്‍ കുട്ടിയുടേയും രക്ഷകര്‍ത്താവിന്റേയും പേരിലുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ടിന്റേയോ നമ്പറും ആവശ്യമായ മറ്റ് വിവരങ്ങളും ഉണ്ടായിരിക്കണം.

സ്ക്കൂളുകളില്‍ നിന്നുമുള്ള ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി എങ്ങനെ?
  • അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക് പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്റെ (ന്യൂനപക്ഷം) സൈറ്റിലേക്ക് സ്ക്കൂളില്‍ നിന്നു തന്നെ എന്റര്‍ ചെയ്യണം.
  • ലോഗിന്‍ ചെയ്യുമ്പോള്‍ New Password സെറ്റ് ചെയ്യുന്നതിനു പേജാണ് വരിക.
  • അതിനു ശേഷം സ്ക്കൂളിനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്റര്‍ ചെയ്യേണ്ടി വരും. അതില്‍ School Code, School Name, Class From, Class To (ഏതു ക്ലാസ് മുതല്‍ ഏത് ക്ലാസ് വരെയുണ്ട് സ്ക്കൂളില്‍), Education District, Educational Sub District, Type of Institution, Aided/Unaided.., സ്ക്കൂളിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളായി Name of the Bank, Branch Name, Name of the Account Holder, Account Number, IFSC Code എന്നിവയായിരിക്കും എന്റര്‍ ചെയ്യുക.
  • ഇനി അപേക്ഷകള്‍ ഓരോന്നായി ഓണ്‍ലൈനില്‍ എന്റര്‍ ചെയ്യാം. ഏറ്റവും മുകളിലെ Dash Board എന്ന മെനുവില്‍ നിന്നോ ഇടതുവശത്തെ Application Form എന്ന മെനുവില്‍ നിന്നോ New Application തിരഞ്ഞെടുക്കാം.
  • പുതുതായി അപേക്ഷിക്കുന്നവര്‍ അപേക്ഷയിലെ Fresh കോളവും കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷയിലെ Renewal കോളവും സെലക്ട് ചെയ്യണം ചെയ്യണം.
  • Renewal കോളം സെലക്ട് ചെയ്യുമ്പോള്‍ Previous Application നമ്പര്‍ ചോദിക്കും. ഈ കുട്ടി നമ്മുടെ വിദ്യാലയത്തില്‍ പഠിച്ചിരുന്ന കുട്ടിയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം എന്റര്‍ ചെയ്ത വിവരങ്ങളെ ഈ ഫീല്‍ഡുകളിലേക്ക് കൊണ്ടു വരാന്‍ കഴിയും. അങ്ങനെ ടൈപ്പിങ് ജോലി ലഘൂകരിക്കാം. അവിടെ Report ലെ Previous Year Applicant list ല്‍ നിന്നും കഴിഞ്ഞ വര്‍ഷത്തെ Application Number കണ്ടെത്തി നല്‍കി അഡ്മിഷന്‍ നമ്പറിന്റെ കോളത്തിലേക്ക് വരുമ്പോഴേക്കും കഴിഞ്ഞ വര്‍ഷം ടൈപ്പ് ചെയ്തു ചേര്‍ത്ത വിവരങ്ങള്‍ പ്രത്യക്ഷപ്പെടും. എന്നാല്‍ ഈ കുട്ടി മറ്റൊരു സ്ക്കൂളില്‍ നിന്നും ഈ വര്‍ഷം നമ്മുടെ വിദ്യാലയത്തിലേക്ക് എത്തിയതാണെങ്കില്‍ Application Number എന്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല.
  • ചുവന്ന സ്റ്റാര്‍ ചിഹ്നം (*) ഇട്ട ഫീല്‍ഡുകള്‍ നിര്‍ബന്ധമായും നിശ്ചിത ഡാറ്റ എന്റര്‍ ചെയ്തിരിക്കണം. കുട്ടിയുടെ Admission Number, Name, Class, Date of Birth, Gender, Name of Father/Mother/Guardian, Guardian Type(Father/Mother/Guardian), Religion, House name/No, Street/Place, City / Town / Village & P.O, District, Pin code, Annual Income എന്നിവയാണ് ചുവന്ന സ്റ്റാര്‍ ചിഹ്നം ഇട്ടിരിക്കുന്ന ഫീല്‍ഡുകള്‍. ഇവ നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം. കഴിഞ്ഞ വര്‍ഷം പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (ന്യൂനപക്ഷം)ലഭിച്ച (Renewal) കുട്ടിയാണെങ്കില്‍ Bank Name, Branch Name, Name of Account Holder, Account No എന്നിവ കൂടി വേണ്ടി വരും. എന്റര്‍ ചെയ്യുന്നതിനു മുമ്പ് അപേക്ഷയില്‍ മേല്‍ വിവരങ്ങളെല്ലാം ഉണ്ടോയെന്ന് ഉറപ്പു വരുത്തണം. ഈ വിവരങ്ങളിലേതെങ്കിലും ഇല്ലെങ്കില്‍ ഡാറ്റാ എന്‍ട്രി നടത്തി സേവ് ചെയ്യാന്‍ സാധിക്കില്ല.
  • കുട്ടിക്ക് ആധാര്‍/യു.ഐ.ഡി നമ്പര്‍ കിട്ടിയിട്ടുണ്ടെങ്കില്‍ അത് എന്റര്‍ ചെയ്യേണ്ടതാണ്.
  • ഒരു അപേക്ഷ എന്റര്‍ ചെയ്ത് സേവ് ചെയ്യുമ്പോള്‍ ആപ്ലിക്കേഷന്‍ നമ്പര്‍ ജനറേറ്റ് ചെയ്യപ്പെടും. ആയത് അപേക്ഷയുടെ മുകള്‍ ഭാഗത്ത് എഴുതിവെക്കേണ്ടതും അപേക്ഷയിലെ Receipt ഭാഗത്ത് എഴുതി അപേക്ഷകന് നല്‍കേണ്ടതുമാണ്.
  • അപേക്ഷകള്‍ എന്റര്‍ ചെയ്യപ്പെടുന്നതിന്റെ സ്റ്റാറ്റസ് Reports മെനുവില്‍ നിന്നു കാണാന്‍ കഴിയും. Data Entry Status, Class wise list, School wise list, Consolidated List എന്നിവ Reports മെനുവില്‍ നിന്നും ലഭിക്കും.
  • അപേക്ഷകളെല്ലാം ഓണ്‍ലൈനില്‍ എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ Verify ചെയ്യേണ്ടതാണ്.
അപേക്ഷകള്‍ സ്വീകരിക്കേണ്ട അവസാന തീയതി 31-7-2013 ആണ്. അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് എന്റര്‍ ചെയ്യുന്നത് ഓണ്‍ലൈന്‍ ട്രാഫിക് പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് ഉപകരിക്കും. എന്‍ട്രി കഴിഞ്ഞതിനു ശേഷം അപേക്ഷകള്‍ സ്ക്കൂളില്‍ത്തന്നെയാണ് സൂക്ഷിക്കേണ്ടത്. വെരിഫൈ ചെയ്ത ശേഷം സൈറ്റില്‍ നിന്നും അപേക്ഷകളുടെ ക്രോഡീകരിച്ച ലിസ്റ്റ് പ്രിന്റെടുത്ത് ആഗസ്റ്റ് 5 നു മുമ്പായി അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. മേല്‍പ്പറഞ്ഞവയുടെയെല്ലാം വിശദാംശങ്ങള്‍ വിവിധ സര്‍ക്കുലറുകളിലായി ചുവടെയുണ്ട്. അതെല്ലാം വിശദമായി വായിച്ചു നോക്കിയതിനു ശേഷം ഡാറ്റാ എന്‍ട്രി ആരംഭിക്കാം. 


പ്രധാനപ്പെട്ട സര്‍ക്കുലറുകള്‍

INSTRUCTION – FOR APPLICANTS

INSTRUCTION – FOR SCHOOLS

APPLICATION FORM

PRE-MATRIC SCHOLARSHIP (Minority) – SITE

Circular About UID and Bank Account 

" മഴ പൊലിമ "പദ്ധതി

പുലാമന്തോള്‍ ഗ്രാമ പഞ്ചായത്ത് " മഴ പൊലിമ "പദ്ധതി


പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് പ്രസിദ്ധീകരണം

സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷ  ഭാഗമായി പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത്  പ്രസിദ്ധികരിച "പഞ്ചായത്ത് സന്ദേശ "

പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് വിഷന്‍ 2025 കൈപുസ്തകം പ്രസിദ്ധികരിച്ചു

പുലാമന്തോള്‍  ഗ്രാമപഞ്ചായത്ത് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍ വിഷന്‍ 2025 കൈപുസ്തകം പ്രസിദ്ധികരിച്ചു


അക്ഷരോത്സവം




 അക്ഷരോത്സവം  വായനാമത്സരം  ജൂലൈ നാലിന്

കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിൽ അക്ഷരോത്സവം വായന മത്സരത്തിന്റെ ഭാഗമായിവായിക്കേണ്ട പുസ്തകങ്ങള്‍


ര്‍മ്മഗതി  - പ്രൊഫ. എം. കെ. സാനു (ഗ്രീൻ ബുക്സ് )
കര്‍മ്മഭൂമി - പ്രേം ചന്ദ് (SPCS)
കോലങ്ങള്‍ - കെ. ജി. ജോര്‍ജ് (മാതൃഭൂമി  ബുക്സ് )
സഫലമീയാത്ര - എ. എ. കക്കാട്   (മാതൃഭൂമി  ബുക്സ് )
സുവര്‍ണ്ണ കഥകള്‍  - സി. വി. ശ്രീരാമ (ഗ്രീ ബുക്സ് )
ദക്ഷിണേന്ത്യയിലെ അപൂര്‍വപക്ഷികള്‍ - സി. റഹിം (ചിന്ത പബ്ലിക്കേഷ )
ജാലകങ്ങളും കവാടങ്ങളും - എം.ടി (കൈരളി )
മാധ്യമ പര്‍വ്വം - പി. ജി. (ചിന്ത പബ്ലിക്കേഷൻ)
മരുഭൂമികള്‍ ഉണ്ടാകുന്നത്  - ആനന്ദ്‌  (DC)
ചിറ്റഗോഗ് വിപ്ലവം - മാനനി ചാറ്റര്‍ജി (DC) 
ഇന്ത്യ അതിന്  നമ്മെ എന്ത്  പഠിപ്പിക്കാൻ  കഴിയും - കെ. കെ. സി. നായര്‍ (SPCS) മെയ്യാരത് ശങ്കരൻ ആത്മകഥയും ചരിത്ര സ്മരണയും (ചിന്ത പബ്ലിക്കേഷൻ )